Subscribe Us



മാർ ജേക്കബ് മുരിക്കൻ സഹായമെത്രാൻ പദവി ഒഴിഞ്ഞു; ഇനി നല്ലതണ്ണിയിൽ പ്രാർത്ഥനാ നിയോഗം

കൊച്ചി: പാലാ രൂപതാ സഹായമെത്രാൻ സ്ഥാനത്തു നിന്നും വിരമിക്കാനുള്ള മാർ ജേക്കബ് മുരിക്കൻ്റെ ആവശ്യത്തിന് സീറോ മലബാർ മെത്രാൻ സിനഡ് അംഗീകാരം നൽകി. ഇതു സംബന്ധിച്ച പ്രഖ്യാപനം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് സമാപന സമ്മേളനത്തിൽ നടത്തി.

ഏകാന്ത ധ്യാനത്തിനുള്ള ആവശ്യം വർഷങ്ങളായി ജേക്കബ് മുരിക്കൻ സഭാ നേതൃത്വത്തെ അറിയിച്ചിരുന്നതായി കർദ്ദിനാൾ പറഞ്ഞു. സഭാ നേതൃത്വത്തിൻ്റെ അനുമതിയോടെ തീരുമാനത്തിന് സിനഡ് അംഗീകാരം നൽകി. ഇന്നു മുതൽ സഹായമെത്രാൻ പദവിയിൽ നിന്നും ചുമതലകളിൽ നിന്നും ഒഴിവായി. നല്ലതണ്ണിയിലെ മാർത്തോമ ദയറയാണ് അദ്ദേഹം ധ്യാനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മറ്റു ശുശ്രൂഷകൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നും കർദ്ദിനാൾ വ്യക്തമാക്കി. 

ഔദ്യോഗിക കാര്യങ്ങൾ പൂർത്തീകരിച്ചശേഷം മാർ ജേക്കബ് മുരിക്കൻ നല്ലതണ്ണിയിലേക്ക് പോയി.

Post a Comment

0 Comments