Subscribe Us



ആൽഡ്രിൻ ഇനി ഓർമ്മ

രാമപുരം: അപൂർവ്വ രോഗത്തോടു പൊരുതിയ രാമപുരം നെല്ലോലപ്പൊയ്കയിൽ ആൽഡ്രിൻ (അപ്പു) മരണത്തിനു കീഴടങ്ങി. ശരീരപേശികളുടെ ഭാരവും കരുത്തും നഷ്ടപ്പെടുന്ന രോഗാവസ്ഥയായ മസ്കുലർ ഡിഫി പിടിപെട്ടു ചികിത്സയിലായിരുന്നു  പതിനാറുകാരനായ ആൽഡ്രിൻ എന്ന അപ്പു.

എട്ടു വയസ്സു മുതൽ കഴുത്തിലെ ട്യൂബിലൂടെയായിരുന്നു ശ്വസനം. ഭക്ഷണവും ട്യൂബ് വഴിയായിരുന്നു.  ചലനശേഷി ഉണ്ടായിരുന്നത് വലതു കൈക്കു മാത്രമായിരുന്നു. ആ വിരലുകൾ ഉപയോഗിച്ച് അപ്പു കീബോർഡ് വായിക്കുമായിരുന്നു. മാതാപിതാക്കളായ ബിനോ ജോർജും റാണി ജോസും രാപകൽ മകനെ പരിപാലിക്കാൻ ഒപ്പമുണ്ടായിരുന്നു. ഒപ്പം സഹോദരങ്ങളും.
പരിചരിക്കാൻ 4 നഴ്സുമാരെ ഏർപ്പാടാക്കിയിരുന്നു. യാത്രചെ യാൻ സ്വന്തം ഐസിയു ആംബു ലൻസും ഉണ്ടായിരുന്നു.

സഹോദരങ്ങൾ: അഡോൺ, അലീന, എയ്ഞ്ചൽ.

സംസ്കാരം നാളെ (03/08/2022) 3.30 ന്  രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.

ആൽഡ്രിൻ്റെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു.

Post a Comment

0 Comments