Subscribe Us



എ സി തകരാറിലായതിനെത്തുടർന്നു യാത്രക്കാരുമായി വിമാനം എയർപോർട്ടിൽ കുടുങ്ങി

ഹൈദ്രാബാദ്: എ സി തകരാറിലായതിനെത്തുടർന്നു യാത്രക്കാരുമായി വിമാനം എയർപോർട്ടിൽ കുടുങ്ങി. ഇൻഡിഗോ എയർലൈൻസിൻ്റെ 6 ഇ 6537 നമ്പർ വിമാനമാണ് ഹൈദ്രാബാദ് എയർപോർട്ടിൽ കുടുങ്ങിയത്. 150 യാത്രക്കാരുമായി ഗുജറാത്തിലെ വഡോദരയ്ക്കുള്ള വിമാനമാണിത്. 3.15 പുറപ്പെടുമെന്നറിയിപ്പ് കിട്ടിയതിനെത്തുടർന്ന് യാത്രക്കാർ എല്ലാം കയറിയതിനു ശേഷമാണ് എ സി തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഒന്നേമുക്കാൽ മണിക്കൂറായി വിമാനം യാത്രക്കാരുമായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. എഞ്ചിനീയർമാർ പലരും പരിശോധിക്കുന്നുണ്ടെങ്കിലും തകരാർ പരിഹരിക്കാനായിട്ടില്ല. വിയർത്തു കുളിച്ച അവസ്ഥയിലാണ് യാത്രക്കാർ. അക്ഷമരായ യാത്രക്കാർ വിമാന കമ്പനി ഉദ്യോഗസ്ഥരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ചില യാത്രികർ ബഹളം വയ്ക്കുന്നുമുണ്ട്.

Post a Comment

0 Comments