പാലാ: ബൈക്കിൽ സഞ്ചരിക്കവെ ബസ്സിനടയിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്കു ദാരുണാന്ത്യം. കണ്ണൂർ കണിച്ചാർ തെക്കേക്കുറ്റ് ജോബിയുടെ മകൻ ജോയൽ (18) ആണ് മരിച്ചത്. ഇന്ന് (13/09/2022) രാവിലെ 10:30 തോടെ പൂഞ്ഞാർ ഹൈവേയിൽ ചെത്തിമറ്റം ഭാഗത്തായിരുന്നു അപകടം.
എലി കടിച്ചതിനെത്തുടർന്ന് കുത്തിവയ്പ് എടുത്ത ശേഷം പാലായിൽ നിന്നും സുഹൃത്ത് ടിജോ ജോണിക്കൊപ്പം ബൈക്കിൽ പഠന സ്ഥലമായ ഭരണങ്ങാനത്തേയ്ക്കു പോകുകയായിരുന്നു ജോയൽ.
ചെത്തിമറ്റം ഭാഗത്ത് എത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന വാഹനം പൊടുന്നനെ നിർത്തിയപ്പോൾ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലിരുന്ന ജോയൽ എതിർദിശയിൽ പോയ ബസ്സിനിടയിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ജോയലിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങിയതിനെത്തുടർന്നു തത്ക്ഷണം മരണമടഞ്ഞു. ബൈക്കോടിച്ച ടിജോ ജോണി നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.
പാലാ പോലീസും പാലാ ഫയർ ആൻ്റ് റെസ്ക്യൂ ടീമും ചേർന്നു മേൽ നടപടികൾ സ്വീകരിച്ചു. ജർമ്മൻ ഭാഷ പഠിക്കുന്നതിനു വേണ്ടിയാണ് നാലുമാസം മുമ്പ് ജോയൽ ഭരണങ്ങാനത്ത് എത്തിയത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.