Subscribe Us



ബൈക്കിൽ നിന്നും ബസിനടിയിലേക്ക് തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം

പാലാ: ചെത്തിമറ്റത്തിനു സമീപം ബസ്സിനടിയിൽപ്പെട്ട യുവാവ് തൽക്ഷണം മരിച്ചു. രാവിലെ 10:20 നാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന 21 കാരനായ യുവാവാണ് ദാരുണമായി മരണപ്പെട്ടത്. മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിച്ചാണ് അപകടമുണ്ടായതെന്നും മറ്റൊരു വാഹനം പൊടുന്നനെ വഴിയിൽ നിറുത്തിത്തിരിച്ചപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചപ്പോൾ ബൈക്കിൽ പിന്നിലിരുന്ന യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും പറയപ്പെടുന്നു. ബസിനടയിൽപ്പെട്ട യുവാവിൻ്റെ തല തകർന്ന നിലയിലായിരുന്നു. ജർമ്മൻ ഭാഷ പഠിക്കാൻ കണ്ണൂരിൽ നിന്നും എത്തിയ യുവാവാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

Post a Comment

0 Comments