പാലാ : ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും ഹോർട്ടി കോർപ്പും ചേർന്ന് ജില്ലയിലെ തേനീച്ച കർഷകർക്കായി സംഘടിപ്പിച്ച തേൻ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ത്രിദിന നിർമ്മാണ പരിശീലന പരിപാടിക്ക് തുടക്കമായി. ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം കെ എസ് രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഖാദിഗ്രാമവ്യവസായ ബോർഡ് അംഗം സാജൻ തൊടുക അധ്യക്ഷത വഹിച്ചു. ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചെയർമാൻ തോമസ് മാത്യു, ഭൂമിക സെന്റർ സെക്രട്ടറി എബി എമ്മാനുവൽ, ജില്ലാ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ എം എസ് സബീന ബീഗം, ജെസ്സി ജോൺ എന്നിവർ പ്രസംഗിച്ചു. ഹോർട്ടി കോർപ്പ് റീജിയണൽ മാനേജർ ബി സുനിൽ ക്ലാസ് നയിച്ചു. പരിശീലനപരിപാടി ശനിയാഴ്ച സമാപിക്കും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.