Subscribe Us



പാലായുടെ വികസനത്തിൻ്റെ അടിത്തറ ബിഷപ്പ് വയലിലിൻ്റെ ദീർഘവീക്ഷണം

പാലാ: പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ ദീർഘവീക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങളാണ് പാലായുടെ വികസനത്തിൻ്റെ അടിസ്ഥാനമെന്ന് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻകൂടിയായ മുൻ എം എൽ എ പ്രൊഫ വി ജെ ജോസഫ് അനുസ്മരിച്ചു. ബിഷപ്പ് വയലിലിൻ്റെ 36 മത് ചരമവാർഷികത്തോടനുബന്ധിച്ചു ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മുൻകൂട്ടി മനസിലാക്കി ആവശ്യാനുസരണം  കലാലയങ്ങൾ സ്ഥാപിക്കാൻ മാർ സെബാസ്റ്റ്യൻ വയലിലിനു കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കലാലയങ്ങൾ പാലായുടെ വികസനത്തിൻ്റെ നാഴികകല്ലാണെന്നും വി ജെ ജോസഫ് പറഞ്ഞു.
 
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സിജി ടോണി, ജോസി ജെ വയലിൽ, ഷാജു പ്ലാത്തോട്ടം, ജോജോ എം വയലിൽ, ടോണി തോട്ടം, മാണിച്ചൻ വയലിൽകളപ്പുര, ജോസഫ് കുര്യൻ, ടോണി ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments