Subscribe Us



പാലാ ചാവറ പബ്ളിക് സ്കൂൾ രജത ജൂബിലി സമാപനാഘോഷങ്ങൾ 12 മുതൽ 14 വരെ


പാലാ: ചാവറ പബ്ലിക് സ്കൂൾ  രജത ജൂബിലി ആഘോഷ സമാപനവും സ്കൂൾ വാർഷികവും ജനുവരി 12, 13, 14 തീയതികളിൽ  നടക്കുമെന്ന് പ്രിൻസിപ്പൽ സാബു കൂടപ്പാട്ട് അറിയിച്ചു. 
12 നു വൈകുന്നേരം 6 ന് 
ചേരുന്ന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. ചലചിത്രതാരം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായി പങ്കെടുക്കും.  
നാലായിരത്തോളം കുട്ടികൾക്ക് വിദ്യ പകരുന്ന ചാവറ സ്കൂളിന്റെ തുടക്കം മുതലുള്ള അധ്യാപകരെ ആദരിക്കുന്നതിനോടൊപ്പം മുഴുവൻ കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറും. 
കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ജൂബിലി ആഘോഷ സമാപനത്തിന് ഡിസംബർ 5ന് തിരി തെളിച്ചത്.  
തുടർന്ന് ഐ എസ് ആർ ഓ മെഗാ എക്സിബിഷൻ, മലയാള മനോരമ നേതൃത്വം നൽകിയ ഫോട്ടോ പ്രദർശനം, കുട്ടികൾക്കായുള്ള ഫിലിം ഫെസ്റ്റിവൽ,  150 മീറ്റർ നീളമുള്ള മെഗാ ക്യാൻവാസിൽ പ്രശസ്തരായ 25 ചിത്രകാരന്മാർ നേതൃത്വം നൽകിയ ചിത്രരചന തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

14 ന് വൈകിട്ട് 7 ന് ചടങ്ങിൽ സംവിധായകൻ ഭദ്രനൊപ്പം സ്ഫടികം സിനിമയിലെ പ്രശസ്ത താരങ്ങളും പങ്കെടുക്കും. 
ജൂബിലി ആഘോഷങ്ങൾക്ക് സ്കൂൾ മാനേജർ ഫാ ജോസകുട്ടി പടിഞ്ഞാറേപ്പിടിക, പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ ബാസ്റ്റിൻ മംഗലത്ത്, പി ടി എ പ്രസിഡന്റ് അഡ്വ ജോബി കുറ്റിക്കാട്ട്, പി ടി എ വൈസ് പ്രസിഡന്റ് ഡോ ഷീന സ്‌കറിയ, പി ടി എ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.

Post a Comment

0 Comments