റിപ്പോർട്ട് ആൻറണി തോമസ്
ശുചിത്വമില്ലായ്മ പാലായിൽ ആറു ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ നോട്ടീസ്
പാലാ: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയും ഭക്ഷ്യവിഷബാധയെത്തുടർന്നുള്ള മരണവും വ്യാപകമായി റിപ്പോർട്ടു ചെയ്യപ്പെട്ടതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ വ്യാപകമാക്കി. ഇതിൻ്റെ ഭാഗമായി പാലായിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആറ് ഹോട്ടലുകൾക്കു മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പാലാ യൂണിറ്റ് അധികൃതർ അറിയിച്ചു. താഴെ പറയുന്ന സ്ഥാപനങ്ങൾക്കാണ് ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.
1. Real restaurant, pala
2. Sunstar residency n hotel, pala
3. Home flavours, pala
4. Hotel Himalaya ,pala
5. Angel restaurant ( hotel tripthi aryas, vilakkumaruth)
6. Tharavadu fast food, pala
ഈ സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. പരാതികൾ വ്യാപകമായതിൻ്റെ അടിസ്ഥാനത്തിൽ പരിശോധനകൾ വ്യാപകമാക്കിയതായി അധികൃതർ വ്യക്തമാക്കി.
ഭക്ഷ്യവിഷബാധ വിവിധ മേഖലകളിൽ റിപ്പോർട്ടു ചെയ്തിട്ടു ദിവസങ്ങൾ കഴിഞ്ഞു നടത്തിയ പരിശോധനയിൽ പോലും ശുചിത്വം പാലിക്കാത്തതിന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് കരൂർ ഞാലിക്കൽ തോമസ് പ്രതികരിച്ചു. ഭക്ഷണത്തിൽ മായം കലർത്തുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ ചില ഹോട്ടലുകൾ ശുചിത്വം പാലിക്കുന്നില്ലെന്നു ഇടമറ്റം താന്നിക്കൽ അവിരാച്ചൻ പറഞ്ഞു. മേശ ക്ലീൻ ചെയ്യുന്ന ജീവനക്കാർ തന്നെ ക്ലീനിങ്ങിനൊപ്പം ഭക്ഷണം വിളമ്പുന്നതും പതിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നവർ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.