കുറുക്കൻ്റെ അക്രമം നടന്ന പ്രദേശങ്ങളിലെ ചില സ്വകാര്യ പുരയിടങ്ങളിൽ കാടുപിടിച്ചു കിടക്കുകയാണ്. അടിയന്തിരമായി ജനവാസ കേന്ദ്രങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിൽ നിന്നും ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു. കുറുക്കൻ്റെ അക്രമത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കണം. ഇവർക്കു അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണം.
അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും മനുഷ്യരെയും നാട്ടുമൃഗങ്ങളെയും ആക്രമിക്കാൻ സാധ്യത നിലനിൽക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണം. ഈ വിഷയത്തിൽ ജനങ്ങൾക്കൊപ്പം ഏതറ്റം വരെയും ഉണ്ടാവുമെന്നും എം എൽ എ വ്യക്തമാക്കി. അടിയന്തിര നടപടികൾ സ്വീകരിക്കാനായുള്ള പ്രവർത്തനങ്ങൾ ഏകോപിക്കാൻ ജില്ലാ കളക്ടർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാപ്പൻ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.