പാലാ: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇന്നലെ (08-12-2023) ഹാക്ക് ചെയ്യപ്പെട്ടു. https://www.facebook.com/palaidioceseofficial?mibextid=ZbWKwL എന്ന പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രസ്തുത പേജിൽ വരുന്ന പോസ്റ്റുകൾക്ക് പാലാ രൂപത മീഡിയാ കമ്മീഷൻ ഉത്തരവാദി ആയിരിക്കുകയില്ലെന്നു മീഡിയാ കമ്മീഷൻ്റെ അറിയിപ്പിൽ പറയുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് രൂപതയുടെ മറ്റ് ഔദ്യോഗിക പേജുകൾ വഴി അറിയിച്ചിട്ടുണ്ട്. 46 കെ വരിക്കാരുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്നലെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസംഗത്തിനു ശേഷം ഔദ്യോഗികമായി ഒന്നും പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ അശ്ലീല ചിത്രങ്ങൾ അടങ്ങിയ ഫേസ് ബുക്ക് സ്റ്റോറികൾ പേജ് ഹാക്ക് ചെയ്തവർ പുറത്ത് വിടുന്നുണ്ട്. ഇതു സംബന്ധിച്ചു പരാതി നൽകുമെന്ന് അറിയുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.