കോട്ടയം: ജനാധിപത്യത്തിൻ്റെ നാലാം തൂണുകളിലൊന്നായ ഓൺലൈൻ മാധ്യമങ്ങളെ ഡിജിറ്റൽ യുഗത്തിൽ മാറ്റി നിർത്താനാകില്ലെന്നും ഓൺലൈൻ മാധ്യമങ്ങളെ അവഗണിക്കാൻ സർക്കാരിനാകില്ലെന്നും ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
കോട്ടയം ജില്ലാ ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി നടന്ന പൊതുയോഗമാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
കോട്ടയം ജില്ലാ പ്രസിഡൻ്റായി എബി ജെ ജോസ് (പാലാ ടൈംസ് ), സെക്രട്ടറിയായി ഹാഷിം സത്താർ (കേരളാ ടൈംസ് ), ട്രഷററായി സോജൻ ജേക്കബ് (ശബരി ന്യൂസ്-അക്ഷയ ന്യൂസ് കേരള ) എന്നിവരെ തെരഞ്ഞെടുത്തു.
മാധ്യമ പ്രവർത്തകരുടെ അവകാശങ്ങളുടെ സംരക്ഷണമാണെന്ന് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് ജില്ലാ പ്രസിഡന്റ് എബി ജെ ജോസ് പറഞ്ഞു. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗമമായ മാധ്യമപ്രവർത്തനത്തിന് സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജില്ലാ കമ്മിറ്റി ശ്രമിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ജെ എം എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.