Subscribe Us



പാർട്ടിയോഗങ്ങളിൽ ദേശീയപതാക ഉയർത്താനുള്ള തീരുമാനവുമായി ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്

ന്യൂഡൽഹി:  ഇനി മുതൽ പാർട്ടിയോഗങ്ങളിൽ ദേശീയപതാക ഉയർത്തുവാൻ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് തീരുമാനിച്ചു. ന്യൂഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തതെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി ദേവരാജൻ 'പാലാടൈംസി'നോട് പറഞ്ഞു.

നേരത്തെപാർട്ടി സമ്മേളനങ്ങളിലും കൗൺസിൽ യോഗങ്ങളിലും പാർട്ടി സ്ഥാപകദിനം (ജൂൺ 22), നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനം (ജനുവരി 23), ആസാദ് ഹിന്ദ് ഗവൺമെൻ്റിൻ്റെ സ്ഥാപക ദിനം (ജനുവരി 23) തുടങ്ങിയ പ്രത്യേക ദിവസങ്ങളിലും പാർട്ടി പതാക മാത്രമേ ഉയർത്തിയിരുന്നുള്ളൂ. 2022-ൽ, ഫോർവേഡ് ബ്ലോക്ക് അതിൻ്റെ പതാകയിൽ നിന്ന് ചുറ്റികയും അരിവാളും നീക്കം ചെയ്യുകയും കുതിച്ചുയരുന്ന കടുവയെ ചെങ്കൊടിയിൽ നിലനിർത്തുകയും ചെയ്തിരുന്നു. 

ഇടതുപക്ഷ-ദേശീയവാദ രാഷ്ട്രീയ സംഘടനയാണ് ഫോർവേർഡ് ബ്ലോക്ക്. 1939 ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മലയാളിയായ ജി ദേവരാജൻ ആണ്.

Post a Comment

0 Comments