പാലാ: അഴിമതിക്കെതിരെയും ജനക്ഷേമം ലക്ഷ്യമിട്ടും കേരളത്തിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ സമ്മേളനം കേരളപിറവി ദിനമായ നവംബർ ഒന്നിന് കുറവിലങ്ങാട് ടത്തപ്പെടുന്നതായി ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ജോയി ആനിത്തോട്ടം പാലാ മീഡിയ അക്കാദമിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ പത്തുവർഷത്തെ ജനക്ഷേമ പ്രവർത്തനങ്ങൾമൂലം ആം ആദ്മി പാർട്ടിക്ക് ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ പാർട്ടിയായി വളരാൻ സാധിച്ചിട്ടുണ്ട്. നിരവധി ക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയ പാർട്ടിയുടെ ദേശീയ നേതൃത്വം കേരളത്തിലും വികസനം കൊണ്ടുവരാൻ ജനങ്ങൾ ആഗ്രഹിക്കുന്നതായും നേതാക്കൾ അറിയിച്ചു.
കേരളത്തിൽ സംസ്ഥാന സർക്കാരിന് കീഴിൽ നടക്കുന്ന അഴിമതിക്കും ആരാജകത്വത്തിനുമെതിരെയുള്ള പോരാട്ടം കോട്ടയത്തു നിന്ന് ആരംഭിക്കുമെന്ന് ആംആദ്മി പാർട്ടി കോട്ടയം ജില്ലാ വൈസ്പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. വരാൻ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ശക്തമായ സാനിധ്യമായി പാർട്ടി കോട്ടയം ജില്ലയിൽ പ്രവർത്തിക്കുമെന്നും ഗ്രഹസമ്പർക്കമടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നവംബർ ഒന്നിന് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ഉച്ചകഴിഞ്ഞു 3മണിക്ക് പ്രതിനിധി സമ്മേളനവും 4 മണിക്ക് പ്രകടനവും. തുടർന്ന് 5.30 ന് പൊതുസമ്മേളനവും നടക്കും.
ജില്ലാ പ്രസിഡന്റ് ജോയി ആനിത്തോട്ടം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടനം ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യു വിൽസൺ നിർവ്വഹിക്കുമെന്നും സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ്, ഓർഗനൈസേഷൻ സെക്രട്ടറി നവീൻജി നാദാമണിയും മറ്റ് നേതാക്കളും സംസാരിക്കുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ ലേബർവിംഗ് പ്രസിഡന്റ് ജോയി കളരിക്കനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.