Subscribe Us



സ്‌കൂൾ ബസ്സിടിച്ച് ഭരണങ്ങാനത്ത് തമിഴ്‌നാട് സ്വദേശിയായ വൃദ്ധന് ദാരുണാന്ത്യം

റിപ്പോർട്ട്: അനൂപ് കട്ടിമറ്റം

ഭരണങ്ങാനം: സ്‌കൂൾ ബസ് ഇടിച്ച് തമിഴ്‌നാട് സ്വദേശിയായ വൃദ്ധന് ദാരുണാന്ത്യം. അണ്ണാച്ചി രാജു എന്നറിയപ്പെട്ടിരുന്ന ഭൂമിരാജ് (80) ആണ് മരിച്ചത്.

ഭരണങ്ങാനം ടൗണിൽ ആയിരുന്നു അപകടം. സ്കൂൾ ബസ് ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. വൃദ്ധൻ തൽക്ഷണം മരിച്ചു. ചൂണ്ടച്ചേരിയിലേയ്ക്ക് തിരിയുന്ന ജംഗ്ഷനിലാണ് ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. 
ടൗണിലെ ഹോട്ടലിൽ നിന്നും ചായ കുടിച്ച് പുറത്തിറങ്ങിയ ഭൂമിരാജ് റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടമുണ്ടായത്. ചൂണ്ടച്ചേരി സാൻജോസ് സ്കൂ‌ളിലെ ബസിടിച്ചാണ് അപകടം. മൃതദേഹം മേരിഗിരി ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി റോഡിൽപരന്നൊഴുകിയ രക്തം കഴുകിനീക്കി.

വർഷങ്ങളായി ഭരണങ്ങാനത്ത് താമസക്കാരനായ കൂലിപ്പണിക്കാരനാണ് തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശിയായ ഭൂമിരാജ്. ഒന്നും രണ്ടും മാസം കൂടുമ്പോൾ നാട്ടിൽ പോയി വരികയായിരുന്നു പതിവ്.

ഭാര്യ പരേതയായ അഴകമ്മ.

മക്കൾ: ശെൽവരാജ്, ദുരൈരാജ്, രാസാത്തി, നാഗരാജ്, പരേതയായ ജ്യോതി.സംസ്കാരം പിന്നീട്.

Post a Comment

0 Comments