Subscribe Us



കോടതികൾ നടപ്പാത കൈയ്യേറ്റത്തിനെതിരെ വടിയെടുത്തിട്ടും പാലായിൽ വെല്ലുവിളിച്ച് സ്വകാര്യ പെട്രോളിയം കമ്പനി

പാലാ: പൊതുനിരത്തുകൾ കൈയ്യേറുന്നതിനെതിരെ കോടതികൾ വടിയെടുത്തിട്ടും പാലായിൽ വെല്ലുവിളിയുമായി സ്വകാര്യ പെട്രോളിയം കമ്പനി വക ചെറുകിട വിൽപ്പന കേന്ദ്രം. പാലാ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിന് എതിർവശം പ്രവർത്തിച്ചു വരുന്ന സ്വകാര്യ പെട്രോൾ പമ്പ് ഉടമകളാണ് സ്ഥാപനത്തിന് മുൻവശത്തുള്ള നടപ്പാത മുഴുവനായി കൈയ്യേറി സ്വന്തമാക്കി വച്ചിരിക്കുന്നത്. 
നോ പാർക്കിംഗ് ബോർഡും വലിയൊരു വീപ്പയും നടപ്പാതയിൽ സ്ഥാപിച്ചാണ് കൈയ്യേറ്റം നടത്തിയിരിക്കുന്നത്. ട്രാഫിക് അഡ്വൈസറി ബോർഡ് ചേർന്ന് ആവശ്യമായ സ്ഥലത്തു മാത്രമേ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കാൻ സാധിക്കൂ എന്നിരിക്കെയാണ് ഔദ്യോഗികമെന്ന് തോന്നിപ്പിക്കും വിധം സ്ഥാപനമുടമ വ്യാജ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച് കൈയ്യേറ്റം നടത്തിയിരിക്കുന്നത്.

ഇതുമൂലം ഏറ്റുമാനൂർ ഹൈവേ റൂട്ടിൽ സഞ്ചരിക്കുന്ന ആളുകൾക്ക് അത്യാവശ്യമായി ഈ ഭാഗത്ത് വാഹനം ഒന്നു നിർത്താൻപോലും സാധിക്കാത്ത അവസ്ഥയാണ്. കുട്ടികളടക്കമുള്ളവർ ഈ ഭാഗത്തുകൂടെ നടക്കുമ്പോൾ റോഡിൽ ഇറങ്ങി നടക്കേണ്ട ഗതികേടാണ്. ഈ ഭാഗത്ത് ഒരു മത്സൃ വ്യാപാരകേന്ദ്രം പ്രവർത്തിക്കുന്നതിനാൽ ഇവിടെ പലപ്പോഴും അനിയന്ത്രിതമായ തിരക്കാണ് ഉണ്ടാവുന്നത്. 

Post a Comment

0 Comments