പാലാ: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ ഡിസ്ട്രിക്ട് കൾച്ചറൽ ഫെസ്റ്റ് 'മയൂരം' നാളെ (15.12.2024) രാവിലെ 9 ന് പാലാ സെന്റ് തോമസ് കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലയൺസ്, ലയണസ്, ലിയോസ, കബ്സ് വിഭാഗത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. മലയാളം, ഇംഗ്ലീഷ് പ്രസംഗം, ലളിതഗാനം, ക്ലാസിക്കൽ മ്യൂസിക്, പദ്യോച്ചാരണം, ഫ്ളാഗ് സല്യൂട്ടേഷൻ, മാസ്റ്റർ ഓഫ് സെറമണി, ഫാൻസി ഡ്രസ്, മോണോ ആക്ട‌്, ഫിലിം സോങ്ങ്, ഫോക്ക് ഡാൻസ്, ഭരതനാട്യം എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കൾച്ചറൽ ഫെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ചാർളി ജേക്കബ്ബ് അധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ ആർ വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തും. സമ്മാനദാനം ജോസ് കെ മാണി എം.പി നിർവ്വഹിക്കും. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട‌് വിന്നി ഫിലിപ്പ്, സെക്കൻഡ് വൈസ് ഡിസ്ട്രിക് ഗവർണർ ജേക്കബ്ബ് ജോസഫ്, സണ്ണി അഗസ്റ്റിൻ, വി.കെ സജീവ്, സുരേഷ് വഞ്ചിപ്പാലം തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.
ഇതുവരെ ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ ലയൺസ് ക്ലബ്ബിന് കഴിഞ്ഞിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു .
മീഡിയ അക്കാദമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ കൾച്ചറൽ ഫെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ചാർളി ജേക്കബ്ബ്, ലയൺസ് ഡിസ്ട്രിക്ട് പി.ആർ.ഒ അഡ്വ. ആർ. മനോജ് പാലാ, ബെന്നി മൈലാടൂർ, ബി. ഹരിദാസ് എന്നിവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.