പാലാ: സ്വാമി വിവേകാനന്ദന്റെ ഗുരുവായ ശ്രീരാമപരമഹംസർ തന്റെ ദർശനത്തിലൂടെ ക്രിസ്തുവിനെ ദർശിച്ചിരുന്നുവെന്ന് അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് പറഞ്ഞു. പാലാ കൊട്ടാരമറ്റത്ത് മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലെക്സിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. മൂക്ക് പരന്ന യുവാവിന്റെ രൂപം ദർശിച്ചത് അദ്ദേഹം ലോകത്തോട് പറഞ്ഞപ്പോൾ അതുവരെയുള്ള വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ക്രിസ്തുവിന്റെ രൂപം. ക്രിസ്തു സ്നേഹത്തിന്റെ പ്രതീകമായിരുന്നുവെന്നും സ്വാമി കൂട്ടിച്ചേർത്തു.
ക്രിസ്തുവിനെക്കുറിച്ചുള്ള ആഴത്തിലുള്ള സ്വാമിയുടെ പഠനം മൊഴിമുത്തുകളായി പെയ്തിറങ്ങിയ ചടങ്ങിൽ പാലായിലെ നിരവധി പൗര പ്രമുഖർ സാക്ഷികളായി. കലഹത്തിന്റെ സന്ദേശങ്ങളല്ല മറിച്ച് മനുഷ്യ സ്നേഹത്തിന്റെ ആഹ്വാനങ്ങളാണ് ക്രിസ്‌തു സമൂഹത്തോട് അരുളിചെയ്തതെന്നും സ്വാമി ചൂണ്ടിക്കാട്ടി.
മീഡിയാ അക്കാദമി പ്രസിഡൻ്റ് എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ലീന സണ്ണി, മീഡിയാ അക്കാദമി സെക്രട്ടറി തങ്കച്ചൻ പാലാ, ഫാ ജെയ്‌മോൻ നെല്ലിക്കച്ചെരുവിൽ പുരയിടം, സാംജി പഴേപറമ്പിൽ, സുധീഷ് ബാബു എന്നിവർ പ്രസംഗിച്ചു.
മുൻസിപ്പൽ മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, ഡി സി സി വൈസ് പ്രസിഡൻ്റ് ബിജു പുന്നത്താനം, സിപിഐ എം ഏരിയാ സെക്രട്ടറിയേറ്റ് മെമ്പർ ഷാർലി മാത്യു, കൗൺസിലർമാരായ ബൈജു കൊല്ലമ്പറമ്പിൽ, സാവിയോ കാവുകാട്ട്, മായാ രാഹുൽ, സിജി ടോണി, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സാജോ പൂവത്താനി, ജോസുകുട്ടി പൂവേലിൽ, ബെന്നി മൈലാടൂർ, ബാബു കെ ജോർജ്, താഷ്ക്കെന്റ് പൈകട, ടോണി തൈപ്പറമ്പിൽ, വേണു വേങ്ങയ്ക്കൽ, സതീഷ് ഭരണങ്ങാനം, ജെയ്‌സൺ മാന്തോട്ടം, ബിജു പാലൂപ്പടവിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.