കടുത്തുരുത്തി: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി അധിക നൈപുണ്യ വികസനത്തിന് ഏർപ്പെടുത്തിയ അവാർഡ് മുട്ടുചിറ സെന്റ് ആഗ്നസ് എൽ പി സ്കൂളിന്. അധിക നൈപുണ്യ വികസന വിഭാഗത്തിൽ മികച്ച കോ ഓർഡിനേറ്റർക്കുള്ള അവാർഡ് സ്കൂളിലെ അധ്യാപികയായ സോൻജ എലിസബത്ത് ബേബി അർഹയായി.
പാലാ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന അധ്യാപക-അനധ്യാപക മഹാസംഗമത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് സമ്മാനിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പുരസ്കാരങ്ങൾ നേടിയ സ്കൂളംഗങ്ങളെ കോർപറേറ്റ് സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലു കാലായിൽ, സ്കൂൾ മാനേജർ റവ. ഫാ.എബ്രാഹം കൊല്ലിത്താനത്തുമലയിൽ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റോസ് ജോ എന്നിവർ അനുമോദിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.