പാലാ: പാലായ്ക്ക് പുത്തൻ രുചി അനുഭവം സമ്മാനിച്ച് പാലാ ഫുഡ് ഫെസ്റ്റിന് 6 ന് പുഴക്കര മൈതാനിയിൽ തുടക്കമാകുന്നു. 10 വരെയുള്ള 5 ദിവസം പാലായിൽ രുചി വസന്തം നീണ്ടു നിൽക്കും.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിൻ്റെ നേത്യത്വത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ്-2024 സംഘടിപ്പിക്കുന്നത്. ഡിസംബർ 6 ന് വൈകിട്ട് 4 മണിക്ക് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ വി.സി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ജോൺ ദർശന, എബിസൺ ജോസ്, ജോസ്റ്റ്യൻ വന്ദന, ആൻ്റണി കുറ്റിയാങ്കൽ, ഫ്രെഡി നടുത്തെട്ടിയിൽ, അനൂപ് ജോർജ്, ചെയ്സ് തോമസ്, സിറിൾ ടോം, ജോസ് ചന്ദ്രത്തിൽ, വിപിൻ പോൾസൺ, ജോയൽ വെള്ളിയേപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
ഡിസംമ്പർ 6, 9, 10 തീയതികളിൽ വൈകിട്ട് 4 മണിക്കും ജൂബിലി തിരുനാൾ പ്രധാന ദിവസമായ 7, 8 തീയതികളിൽ ഉച്ചയ്ക്ക് 12 മണിക്കും ഭക്ഷ്യമേള ആരംഭിക്കും. വൈകുന്നേരം 11 വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും.
ടൈറ്റിൽ സ്പോൺസർ ഫെഡറൽ ബാങ്ക് ആണ്. മുഖ്യ സ്പോൺസൺമാർ പുളിമൂട്ടിൽ സിൽക്ക്സ്, വിശ്വാസ്, സെൻ്റ് ജോസഫ് എൻജിനീയറിംഗ് കോളേജ്, പ്രിയ സൗണ്ട്സ്, റേഡിയോ മംഗളം, മെഡിക്കൽ പാട്ണൻ മാർ സ്ലീവാ മെഡിസിറ്റി ,കൂടാതെ ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും സഹകരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഡി ജെ ഗാനമേള, ഡാൻസ് നൈറ്റ്, മ്യൂസിക്ക് ബാൻറ് തുടങ്ങിയ കാലാവിരുന്ന് ഉണ്ടായിരിക്കും.
ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റൽ, ഫ്യൂഷൻ എന്നിവയും വിവിധതരം ഇൻഡ്യൻ, തനിനാടൻ, ഷാപ്പ് കറികൾ, ശീതളപാനീയങ്ങൾ, ഐസ്ക്രീമുകൾ, ഷെയ്ക്കുകൾ, മധുരപലഹാരങ്ങൾ തുടങ്ങിയ രുചികരമായ വിഭവങ്ങളും ഫുഡ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അനവധി വൈവിദ്ധ്യമാർന്ന വിഭവങ്ങളുമായി അൻപതിലധികം സ്റ്റാളുകളിലായാണ് ഫുഡ് ഫെസ്റ്റ്-2024 നടത്തുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.