പാലാ: പാലാ ഗ്യാഡലൂപ്പ മാതാ റോമൻ കത്തോലിക്ക ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥ പരിശുദ്ധ ഗ്യാഡലൂപ്പ മാതാവിൻ്റെ തിരുന്നാളിന് കൊടിയേറി. ഇടവക വികാരി റവ ഫാ. ജോഷി പുതുപ്പറമ്പിൽ കൊടി ഉയർത്തി. പട്ടിത്താനം ഫൊറോന വികാരി റവ ഫാ അഗസ്റ്റിൻ കല്ലറയ്ക്കൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി.
ഇടവകസമിതി സെക്രട്ടറി ജോർജ് പള്ളിപ്പറമ്പിൽ തിരുന്നാൾ ജനറൽ കൺവീനർ ഷിബു വിൽഫ്രഡ് ജോയിൻ്റ് കൺവീനർ ജൂബി ജോർജ് ഇടവകസമിതി അംഗങ്ങളായ വർഗ്ഗീസ് വല്ലേട്ട്, മാമ്മച്ചൻ പള്ളിപ്പറമ്പിൽ, ബെന്നി വല്ലേട്ട് ,രമ്യ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. നാളെ ഉച്ചയ്ക്ക് 12.15 ന് നടക്കുന്ന ദിവ്യബലിയിൽ റവ ഫാദർ പോൾ ചാലാ വീട്ടിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.