Subscribe Us



സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: വീണ്ടും റിസര്‍വ് ബാങ്കിൻ്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു. 

2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമം മുഖേന1949 ലെ ബാങ്കിംഗ് റിലേഷന്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ബി ആര്‍ ആക്ട് 1949 ലെ വകുപ്പ് അനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക് ബാങ്കര്‍ അഥവാ ബാങ്കിംഗ് എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. 1949 ലെ ബാങ്കിംഗ് നിയമത്തിന്റെ (കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമായത്) ബി ആര്‍ ആക്ട് 19 49 സെക്ഷന്‍ 7 ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.1949 ലെ ബി ആര്‍ ആക്ട് വ്യവസ്ഥകള്‍ ലംഘിച്ച് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആര്‍ബിഐ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ അറിയിക്കുന്നുണ്ട് .ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് പരീക്ഷ ഇല്ല. അത്തരം സഹകരണ സംഘങ്ങള്‍ ഒരു ബാങ്ക് ആണെന്ന് അവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും ഇടപാടുകള്‍ നടത്തുന്നതിനുമുമ്പ് ആര്‍ ബി ഐ നല്‍കിയ ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് നിര്‍ദേശം. ആര്‍ബിഐ നിയന്ത്രിക്കുന്ന അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ പട്ടിക പരിശോധിക്കാന്‍ ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.

Post a Comment

0 Comments