Subscribe Us



മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലർക്കിനെ കണ്ടെത്തി

മുത്തോലികോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കണ്ടെത്തി. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്. തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ മുതൽ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. 

ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത്‌ ഓഫീസിൽ എത്തിയിരുന്നില്ല. കാണാനില്ലെന്ന  പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കെഴുവംകുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്. 

Post a Comment

0 Comments