മുത്തോലി: കോട്ടയം ജില്ലയിലെ പാലാ മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്കായ ബിസ്മി (41 വയസ്) ഇന്ന് രാവിലെ മുതൽ കാൺമാനില്ലെന്നു പോലീസിൽ പരാതി ലഭിച്ചു. ഓഫീസിലേയ്ക്കാണ് എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ ഇവർ ഇന്ന് ഓഫീസിൽ ഹാജരായിരുന്നില്ല. വൈകിട്ടോടെയാണ് കാണാതായ വിവരം അറിയുന്നത്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9447137007 നമ്പരിലോ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.