കൊഴുവനാൽ: കാര്‍ഷിക - കുടിവെള്ള മേഖലയ്ക്ക് 90 ലക്ഷം രൂപ വകയിരുത്തിയുളള കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്‍റ് ലീലാമ്മ ബിജുവിന്‍റെ അദ്ധ്യക്ഷതിയില്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജിൻ്റെ സാന്നിദ്ധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് രാജേഷ് ബി. അവതരിപ്പിച്ചു.
മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് വനിതകള്‍ക്ക് മുട്ടകോഴി വളര്‍ത്തല്‍, ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി, പാലിന് ഇന്‍സെന്‍റീവ് എന്നിവ ഉള്‍പ്പെടെ ഉത്പ്പാദന മേഖലയ്ക്ക് 58 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിക്ക് 67 ലക്ഷം രൂപയും വകയിരുത്തി. ശാരീരിക മാനസിക വെല്ലുവിളി നേരിട്ടുന്നവർക്കായി 11 ലക്ഷം രൂപയും പട്ടികജാതി പട്ടികവർഗ്ഗക്കാർക്കായി 21 ലക്ഷവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
16,38,98939/- രൂപ വരവും 14,74,94200/- രൂപ ചെലവും 1,640,4739/- രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ അതിദരിദ്രർക്ക് മരുന്ന്, ഭക്ഷണം, വീട്ടുവാടക, കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ എന്നിവയ്ക്കും ജൈവപച്ചക്കറി കൃഷി, ശുചിത്വ - മാലിന്യം, ഭവന നിര്‍മ്മാണം, റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും, ഘടകസ്ഥാപനങ്ങളുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണിയ്ക്കും, തെരുവുവിളക്കുകളുടെ സ്ഥാപിക്കലിനും പരിപാലത്തിനും, മാലിന്യ സംസ്ക്കരണം, വൃദ്ധർ, വനിതകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, അഗതികള്‍, എന്നിവയ്ക്കായും തുക വകയിരുത്തിയിട്ടുണ്ട്.
യോഗത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ രമ്യാ രാജേഷ്, മാത്യു തോമസ്, സ്മിതാ വിനോദ്, മെമ്പര്‍മാരായ ആലീസ് ജോയി, ആനീസ് കുര്യന്‍, മഞ്ചു ദിലീപ്, അഡ്വ അനീഷ് ജി, നിമ്മി ട്വിങ്കിള്‍രാജ്, ഗോപി കെ.ആര്‍, പി.സി. ജോസഫ്, മെര്‍ലി ജെയിംസ്, സെക്രട്ടറി സ്റ്റാന്‍സി എ.ജെ, എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ നിര്‍വഹണ ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.