Subscribe Us



ചേർപ്പുങ്കൽ വൈ എം സി ഡബ്ള്യൂ എയുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ വൈ എം സി ഡബ്ള്യൂ എയുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു, പ്രസിഡണ്ട്‌ ഷൈജു കോയിക്കൽ അധ്യക്ഷത വഹിച്ചു, മയക്കുമരുന്നിനെതിരെ കൗൺസിലിംഗ്, ചികിത്സ തുടങ്ങിയവ വിമുക്തി മിഷനുമായി സഹകരിച്ചു ചെയ്ത് നൽകുവാനും, ആവശ്യമായ ബോധവത്കരണം നൽകുവാനും വിമുക്തി ബോധവത്കരണ സ്പെഷ്യൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 
ഉല്ലാസ് പാലമ്പുരയിടം, മാത്യു എം കുര്യാക്കോസ് (ചേർപ്പുങ്കൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്‌ )സാജു കൂടത്തിനാൽ, (ചേർപ്പുങ്കൽ സ്കൂൾ പിടിഎ പ്രസിഡന്റ് ), രാജേഷ് ആർ(കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ )
തുടങ്ങിയവരെ ചുമതലപ്പെടുത്തി.

ജാഗ്രത സമിതി കോർഡിനേറ്റർമാരായി
ദീപു പുതിയവീട്ടിൽ,സച്ചിൻ സദാശിവൻ (കടപ്ലാമറ്റം പഞ്ചായത്ത് മെമ്പർ), സതീശൻ ശ്രീനിലയം, രഞ്ജിത് ജി മീനാഭവൻ(മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട്‌ )തുടങ്ങിയവരെ ചുമതലപ്പെടുത്തി.

മയക്കുമരുന്നിനെതിരെ ബോധവൽക്കരണം നടത്തണമെന്ന് സെമിനാറിൽ സംസാരിച്ച എക്സൈന് പാലാ ഡിവിഷൻ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഇൻസ്‌പെക്ടർ  ജെക്സി ജോസഫ് പറഞ്ഞു, ജാഗ്രത സമിതി രക്ഷാധികാരി ആയി ജോസ്മോൻ മുണ്ടക്കൽ (ജില്ലാ പഞ്ചായത്ത് മെമ്പർ ),,
ഉപദേശക സമിതി അംഗങ്ങൾ ആയി 
. ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കടപ്ലമറ്റം പഞ്ചായത്ത് പ്രസിഡണ്ട്‌), ജീന അജിത് (ബ്ലോക്ക് മെമ്പർ), മേഴ്‌സി ജോൺ (ബ്ലോക്ക് മെമ്പർ), മിനി ജെറോം (കിടങ്ങൂർ പഞ്ചായത്ത് മെമ്പർ), ടോം മാത്യു വടാനാ(വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്‌) ആര്യ സബിൻ (മുത്തോലി പഞ്ചായത്ത് മെമ്പർ)
തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

Post a Comment

0 Comments