Subscribe Us



ചിരിയോരം 2025 ഒക്ടോബർ 2 ഗാന്ധിജയന്തിനത്തിൽ പാലാ ആർ വി പാർക്കിൽ

പാലാ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, പാലാ മുനിസിപ്പാലിറ്റി,
പാലാ മുനിസിപ്പൽ റിട്ടയർ സ്റ്റാഫ് അസോസേഷ്യൻ (ആർമി), പാലാ ഈരാറ്റുപേട്ട ഏറ്റുമാനൂർ റോട്ടറി ക്ലബ് അംഗങ്ങൾ, പൂഞ്ഞാർ സെൻ്റ് ആന്റണി ഹയർ സെക്കൻ്ററി സ്കൂൾ, എൻ എസ് എസ് യൂണിറ്റ്, ടെൻസിങ് നേച്ചർ ആൻ്റ അഡ്വഞ്ചർ ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ  ഗാന്ധിജയന്തി ദിനമായ  ഒക്ടോബർ 2ന് ചിരിയോരം 2025 സംഘടിപ്പിക്കുന്നു.
പാലാ ആർ വി  പാർക്ക്  കേന്ദ്രീകരിച്ച് രാവിലെ ആറ് മുതൽ ഒൻപത് വരെയാണ് വിവിധ പരിപാടികളോടെ ചിരിയോരം 2025 നടത്തപ്പെടുന്നത്.  
പരിപാടിയോട് അനുബന്ധിച്ച്  ജലനിരപ്പ് മുന്നറിയിപ്പ് സ്കെയിൽ  പരിസരങ്ങളും, കുളിക്കടവും വൃത്തിയാക്കി സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിനൊപ്പം തന്നെ പാലാ ആർ വി പാർക്കും വൃത്തിയാക്കും.

വാട്ടർ സ്പോർട്ട്സ് ഓപ്പറേറ്റർ ബിനു പെരുമനയും സംഘവും വാട്ടർ റെസ്ക്യുമായ ബന്ധപ്പെട്ട പരിശീലനം നൽകും. 

പൂഞ്ഞാർ സെൻറ് ആൻറണി എൻഎസ്എസ് യൂണിറ്റ് ലഹരി വിരുദ്ധ സന്ദേശമായി ഫ്ലാഷ് മോബും ആർ വി പാർക്കിൽ നടത്തും. കൊച്ചിൻ പാടിൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കയാക്കിങ് പ്രദർശനവും നടക്കും. 

മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിക്കും. നിഷ ജോസ് കെ മാണി കാൻസർ ബോധവൽക്കരണ ക്ലാസ് നയിക്കും

പത്രസമ്മേളനത്തിൽ ഐ ഡി എ  പാലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. രാജു സണ്ണി, ഡോ.രാഹുൽ സജീവ്,
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ,ടെൻസിങ് നേച്ചർ ആൻ്റ അഡ്വഞ്ചർ ക്ലബ് ഭാരവാഹികളായ ബിനു പെരുമന , മനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക്  Chiriyoram2025@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്

Post a Comment

0 Comments