Subscribe Us



പാലായിൽ നിന്നും തലസ്ഥാനത്തേയ്ക്ക് ഇനി വെളുപ്പിന് യാത്ര ചെയ്യാം.2.50 മണിക്ക് പുതിയ സർവ്വീസ് ആരംഭിച്ചു.8 മണിക്ക് മുൻപ് എത്താം

പാലാ: വെളുപ്പിന് പാലായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പാലാ ഡിപ്പോയിൽ നിന്നും പുതിയ സർവ്വീസ് ആരംഭിച്ചു.
അതിരാവിലെ 2.50 മണിക്കാണ് സർവ്വീസ്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് അതിരാവിലെ എത്തിച്ചേരേണ്ടവർക്ക് വളരെ സഹായകരമായ വിധമുള്ള സർവ്വീസാണിത്. 8.00. മണിക്ക് മുൻപ് തിരുവനന്തപുരത്ത് എത്താം. വെളുപ്പിന് കോട്ടയത്തേയ്ക്കുള്ള ആദ്യ സർവ്വീസ് കൂടിയാണിത്. ട്രയിൻ യാത്രയെ ആശ്രയിക്കുന്നവർക്കും പ്രയോജനപ്പെടും.

നേരത്തെ അനുവദിച്ച സർവീസ് ആയിരുന്നുവെങ്കിലും ബസിൻ്റെ കുറവുമൂലം തുടങ്ങുവാൻ കഴിയാതെ ഇരിക്കുകയായിരുന്നു.തിരുവനന്തപുരത്തുനിന്നും 9.25 ന് തിരികെ പോരും.

Post a Comment

0 Comments