Subscribe Us



പാലായിൽ ഗാന്ധി ജയന്തി ആഘോഷം ഗാന്ധി സ്ക്വയറിൽ രാവിലെ 7.30 ന് കെ ഫ്രാൻസീസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും


പാലാ:ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് രാവിലെ 7.30 ന് മൂന്നാനി ഗാന്ധിസ്ക്വയറിൽ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും നടക്കും. കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, മുനിസിപ്പൽ കൗൺസിലന്മാരായ വി സി പ്രിൻസ്,  സിജി ടോണി, ആനി ബിജോയി ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ കെ ഫ്രാൻസീസ് ജോർജ് എം പി ആദരിക്കും. രാവിലെ 8 മുതൽ ഗാന്ധിസ്ക്വയറിൽ പൊതുജനങ്ങൾക്കു പുഷ്പാർച്ചന നടത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments