പാലാ: ഹൃദയംകൊണ്ടും മനസ്സുകൊണ്ടും മനുഷ്യന്‍ ഒന്നാകുമ്പോള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി അഭിപ്രായപ്പെട്ടു. സഹജീവികളെ ചേര്‍ത്തുനിര്‍ത്തുമ്പോഴും അവരോട് അനുകമ്പയോടെ പെരുമാറുമ്പോഴും നാം യഥാര്‍ത്ഥ മനുഷ്യരായാണ് മാറുന്നതെന്ന് ദയാബായി പറഞ്ഞു. മധ്യപ്രദേശില്‍ കൂലിവേലയിലൂടെ ലഭിച്ച 5 രൂപ ഉപയോഗിച്ചാണ് താന്‍ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചതെന്ന് ദയാബായി പറഞ്ഞു.
സ്‌നേഹദീപം എന്ന മനുഷ്യസ്‌നേഹികളുടെ കൂട്ടായ്മയുടെ പദ്ധതിക്ക് ആദ്യം രണ്ട് ലക്ഷം രൂപ നല്കിയ വ്യക്തിയെ ദയാബായി അഭിനന്ദിച്ചു. സാമൂഹ്യസേവനത്തിന് തനിക്ക് ആദ്യം സംഭാവന ലഭിച്ചത് മധ്യപ്രദേശിലെ ഒരു ആദിവാസി സഹോദരന്‍ നല്കിയ രണ്ട് രൂപയാണ്. ജാതിക്കും മതത്തിനുമെല്ലാം അതീതമായി മനുഷ്യനെ സ്‌നേഹിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികാവശങ്ങള്‍ നിഷേധിക്കുന്നിടത്ത് പ്രതികരിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും ദയാബായി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 58 മുതല്‍ 62 വരെയുള്ള വീടുകളുടെ ശിലാസ്ഥാപനകര്‍മ്മം ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു ദയാബായി.
51-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം ജോസ് കെ.മാണി എം.പി. നിര്‍വ്വഹിച്ചു. ദൈവത്തിന്റെ കൈയ്യൊപ്പുള്ള പദ്ധതിയാണ് സ്‌നേഹദീപം പദ്ധതിയെന്ന് ജോസ് കെ.മാണി എം.പി. അഭിപ്രായപ്പെട്ടു. സൗജന്യമായി വീട് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലവും സംഭാവനയും നല്കിയ സ്‌നേഹദീപത്തിലെ സുമനസ്സുകളെ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ആദരിച്ചു. കേരളമാകെ മാതൃകയാക്കാവുന്ന പദ്ധതിയാണ് സ്‌നേഹദീപമെന്നും ഈ പദ്ധതിയില്‍ സഹകരിക്കുന്നവര്‍ക്കെല്ലാം ഈശ്വരാനുഗ്രഹം ലഭ്യമാകട്ടെയെന്നും അഡ്വ. മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. മാണി സി. കാപ്പന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജഡ്ജി ജോഷി ജോണ്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ചേര്‍പ്പുങ്കല്‍ പള്ളി വികാരി റവ.ഫാ. മാത്യു തെക്കേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കോട്ടയം നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. എ.ജെ. തോമസ്, സ്‌നേഹദീപം സൊസൈറ്റി പ്രസിഡന്റുമാരായ പ്രൊഫ. ഡോ.മേഴ്‌സി ജോണ്‍, ഷിബു പൂവേലില്‍, സന്തോഷ് കാവുകാട്ട്, കൊഴുവനാല്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ് പി.മറ്റം, വൈസ് പ്രസിഡന്റ് എമ്മാനുവല്‍ നെടുംപുറം, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ.എം. രാധാകൃഷ്ണന്‍, തോമസ് മാളിയേക്കല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റത്തില്‍, മെര്‍ളിന്‍ ജെയിംസ് കോയിപ്ര, ആനീസ് കുര്യന്‍ ചൂരനോലില്‍, ഫിലോമിന ഫിലിപ്പ് അമ്പലത്തുമുണ്ടയ്ക്കല്‍, കുഞ്ഞുമോള്‍ ടോമി, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി. ജോണ്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, കെ.സി. മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, ജോസ് കെ. രാജു കാഞ്ഞമല, ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, ജെയിംസ് കോയിപ്ര, സിബി പുറ്റനാനിക്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, ഷാജി വളവനാല്‍, ഷാജി വെള്ളാപ്പള്ളില്‍, സുനില്‍ ഇല്ലിമൂട്ടില്‍, പി.റ്റി. ജോസ് പാരിപ്പള്ളില്‍, റെജി തലക്കുളം, തങ്കച്ചന്‍ മണ്ണുകശ്ശേരില്‍, സോണി പെരുമ്പള്ളില്‍, ജേക്കബ് മഠത്തില്‍, റ്റോമി മാമ്പക്കുളം, സുനില്‍ മറ്റത്തില്‍, കുഞ്ഞുമോന്‍ ചേലാമറ്റം, ജോര്‍ജുകുട്ടി കോലന്നൂര്‍, ഷാജി വെള്ളാപ്പാട്ട്, കുര്യാക്കോസ് മണിക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.