Subscribe Us



കെ ഫ്രാൻസീസ് ജോർജ് എം പി യുടെ പുതിയ ഓഫീസ് ഉദ്ഘാടനം 25 ന് വ്യാഴം 11.00 മണിക്ക്

കോട്ടയം: കെ ഫ്രാൻസീസ് ജോർജ് എം പി യുടെ പുതിയ ഓഫീസ് ഉദ്ഘാടനം 25 ന് വ്യാഴം 11.00 മണിക്ക് നടക്കും.

കോട്ടയം കെ.എസ്.ആർ.റ്റി.സി. ബസ് സ്റ്റാൻ്റിൽ നിന്നും 150 മീറ്റർ ദൂരെ സ്റ്റാർ ജംഗ്ഷനിൽ ആദം ടവറിന് എതിർവശത്ത് ഗാന്ധിജി സ്റ്റഡി സെൻ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ഓഫീസിൻ്റെ പ്രവർത്തന ഉദ്ഘാടനം കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. നിർവ്വഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ. മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അനൂപ് ജേക്കബ്, ചാണ്ടി ഉമ്മൻ, വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന നേതാക്കന്മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

0 Comments