Subscribe Us



ഇന്ദിരാ പ്രിയദർശനി ഫോറത്തിൻ്റെ ഉദ്ഘാടനവും പ്രൊഫ കെ എം ചാണ്ടി അനുസ്മരണവും 29 ന്

പാലാ: ഇന്ദിരാ പ്രിയദർശനി ഫോറത്തിൻ്റെ ഉദ്ഘാടനവും മുൻ ഗവർണർ പ്രൊഫ കെ എം ചാണ്ടി അനുസ്മരണവും 29 ന് വൈകിട്ട് 4 ന് കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ പി സി സി മുൻ പ്രസിഡൻ്റ് കെ മുരളീധരൻ നിർവ്വഹിക്കുമെന്ന് പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡ്വ പി.ജെ ജോണി (ചെയർമാൻ), അഡ്വ ചാക്കോ തോമസ് (കൺവീനർ) കെ.സി ചാണ്ടി, അഡ്വ കെ.സി ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ജനാധിപത്യം, ദേശീയത, മതേതരത്വം, സമത്വം, സാമൂഹികനീതി എന്നിവ ഉറപ്പാക്കുന്ന ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനും അതിനെതിരെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനും മീനച്ചിൽ താലൂക്കിലെ സാമൂഹികപ്രവർത്തകരുടെ കൂട്ടായ്മയായി രൂപീകരിക്കപ്പെട്ടതാണ് ഇന്ദിരാ പ്രിയദർശനി ഫോറം. ചടങ്ങിൽ  പ്രൊഫ കെ എം ചാണ്ടിയുടെ അനുസ്മരണ പ്രഭാഷണം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ സിറിയക് തോമസ് നിർവ്വഹിക്കും.  സാഹിത്യ അക്കാദമി, ബുക്ക് ഓഫ് റിക്കാർഡ്സ് അവാർഡ് ജേതാവ് അന്നമ്മ ഡാനിയൽ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാംറാങ്ക് നേടിയ നേഹ ഹന്ന ഡാനിയേൽ എന്നിവരെ ചടങ്ങിൽ  ആദരിക്കുന്നു.

Post a Comment

0 Comments