Subscribe Us



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജിയണൽ ബിസിനസ് ഓഫീസ്, എസ്‌ബി‌ഐ പെൻഷനേഴ്‌സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി

പാലാ: സ്വച്ഛ്ത ഹി സേവാ കാമ്പയിനിന്റെ ഭാഗമായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജിയണൽ ബിസിനസ് ഓഫീസ്, എസ്‌ബി‌ഐ പെൻഷനേഴ്‌സ് അസോസിയേഷൻ എന്നിവർ ചേർന്ന് പാലായിലെ 12-ാം മൈലിലുള്ള ചിൽഡ്രൻസ് പാർക്കിൽ ശുചീകരണ പ്രവർത്തനം നടത്തി. 
റീജിയണൽ മാനേജർ ജിഷ ഗോപാലകൃഷ്ണൻ, ചീഫ് മാനേജർമാരായ സുമ എസ്, സന്തോഷ് പി.എസ്, ദിലീപ് ചെറിയാൻ, വിരമിച്ച ജീവനക്കാരായ ജോർജ് ജോസഫ് (റിട്ട. എ.ജി.എം), ജോൺ ജോസഫ് (റിട്ട. എ.ജി.എം), അലക്സ് മേനാംപറമ്പിൽ, ജോബ് അഞ്ചേരിൽ, ടോമിച്ചൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. 

Post a Comment

0 Comments