Subscribe Us



പ്രദേശവാസികളോട് കൂടിയാലോചിക്കാതെ വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് കൗൺസിലർ സ്വന്തം വീട്ടുപേര് നൽകി; കൗൺസിലർ സാവിയോ കാവുകാട്ടിന്റെ നിലപാടിൽ പ്രതിഷേധവുമായി കോൺഗ്രസ്

അരുണാപുരം: പാലാ നഗരസഭ കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മിറ്റി രംഗത്ത്.  പ്രദേശവാസികളോട് കൂടിയാലോചനകൾ നടത്താതെ  സ്വന്തം വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് സ്വന്തം വീട്ടുപേര് നൽകിയതാണ് പ്രതിഷേധത്തിന് കാരണം.  മുനിസിപ്പാലിറ്റിയുടെ ചെലവിൽ  "കാവുകാട്ട് ലെയിൻ" എന്ന് എഴുതിയ  ബോർഡ് ഉയർന്ന പോലെയാണ് പ്രദേശവാസികൾ സംഭവമറിയുന്നത്.
പ്രദേശവാസികളോട് കൂടിയാലോചിക്കാതെ കൗൺസിലർ അധികാരം ദുർവിനിയോഗം ചെയ്ത് റോഡിന് സ്വന്തം വീട്ടു പേരിട്ടത് അംഗീകരിക്കാനാവില്ല എന്ന് കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മിറ്റി വ്യക്തമാക്കി.  ധിക്കാരപരമായ സമീപനത്തെ വച്ചുപൊറുപ്പിക്കില്ല എന്നും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും  ബൂത്ത് ഭാരവാഹികൾ അറിയിച്ചു.  ധിക്കാരപരമായ ഈ തീരുമാനം പിൻവലിക്കുവാൻ ചെയർമാൻ മുൻകൈയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.  കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് തോമസുകുട്ടി നെച്ചിക്കാട്ട്  ഉദ്ഘാടനം ചെയ്ത യോഗത്തിൽ അരുണാപുരം ബൂത്ത് പ്രസിഡൻറ് അർജുൻ സാബു അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments