കോട്ടയം: ഓൾ ഇന്ത്യ പെർമിറ്റെടുത്ത ശേഷം ടൂറിസ്റ്റ് ബസുകൾ റൂട്ടുകളിൽ യാ ത്രക്കാരുമായി സർവീസ് നടത്തുന്നത് തടയാൻ കേന്ദ്ര മോട്ടോർവാഹന വകുപ്പ് നിയമഭേദഗതി കൊണ്ടുവരും. ഇതിൻ്റെ ഭാഗമായി ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചു.
ടൂറിസ്റ്റ് ബസുകൾക്ക് സഞ്ചാരികളെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേയ്ക്ക് കരാർ വ്യവസ്ഥയിൽ കൊണ്ടു പോകാൻ മാത്രമാണ് അനുമതി ഉള്ളത്. യാത്രക്കാരുമായി റൂട്ടുകളിൽ സർവീസ് നടത്താനാവില്ല. എന്നാൽ, പെർമിറ്റ് വ്യവസ്ഥകളിലെ പഴുത് മുതലെടുത്ത് ഇത്തരത്തിൽ ഓടുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് നിയമഭേദഗതിക്ക് നീക്കം ആരംഭിച്ചത്. ഇത്തരമൊരു നിയമ ഭേദഗതി തൻ്റെകൂടി പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് റോബിൻ ഗിരീഷ് പറഞ്ഞു.
കേരളത്തിലു ൾപ്പെടെ ഹൈക്കോടതികളിൽ ഇതുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്.
ഒന്നിലധികം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ടൂർ പാക്കേജുകൾക്ക് കോൺട്രാക്ട് ക്യാരേജ് സംവിധാനം തടസമായതിനെ തുടർന്നാണ് കേന്ദ്രം ഓൾ ഇന്ത്യ പെർമിറ്റ് സംവിധാനം കൊണ്ടുവന്നത്.
ഇതുപ്രകാരം ഒരോ സംസ്ഥാനത്തു കടക്കുമ്പോഴും പ്രത്യേകം പെർമിറ്റ് എടുക്കേണ്ടതില്ല. എന്നാൽ, പെർമിറ്റ് ഫീസ് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. നാഗാലാൻഡ്, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നികുതി കുറവായതിനാൽ അവിടെ നിന്ന് ഓൾ ഇന്ത്യ പെർമിറ്റ് സംഘടിപ്പിച്ച് കേരളത്തിലുൾപ്പെടെ സർവീസ് നടത്തുന്നുണ്ട്. ഇതുമൂലം സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുത്തുന്നുവെന്ന് മാത്രമല്ല, പൊതുഗതാഗത സംവിധാനങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന വിധത്തിൽ സർവീസുകളും നടത്തുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു. വാഹനം എവിടെ നിന്ന് രജിസ്റ്റർ ചെയ്യൂ ന്നോ അവിടെ നിന്ന് സർവീസുകൾ ആരംഭിക്കണം എന്നതുൾപ്പെ ടെയുള്ള വ്യവസ്ഥകൾ നിയമഭേദ ഗതിയിൽ ഉൾപ്പെടുത്താനാണ്കേന്ദ്രം ആലോചിക്കുന്നത്.
റൂട്ട് സർവീസ് അനുവദിക്കില്ല
1.റൂട്ട് സമയം, ടിക്കറ്റ് നിരക്ക് എന്നിവ പ്രഖ്യാപിച്ച് റൂട്ടുകളിൽ സർവീസ് നടത്താൻ പാടില്ല എന്നതടക്കമുള്ള വ്യവസ്ഥകളാകും നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തുക.
2.റൂട്ടും യാത്രാവിവരങ്ങളും വാഹൻ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. യാത്രക്കാരുടെ പട്ടിക മുൻകൂട്ടി ത യ്യാറാക്കണം
3.പെർമിറ്റ് എടുക്കുന്ന സംസ്ഥാന ത്ത് 45 ദിവസത്തിലൊരിക്കൽ ബസ് എത്തണം തുടങ്ങിയ വ്യവസ്ഥകളും ഉണ്ടാവും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.