പാലാ: പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ വോളിബോൾ ടൂർണമെന്റിൽ പാലാ സെന്റ് തോമസ്, അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവർ സെമിയിൽ പ്രവേശിച്ചു.
ചൊവ്വാഴ്ച രാവിലെ നടന്ന വാശിയേറിയ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരത്തെ കീഴടക്കിയാണ് ഡീ പോൾ അങ്കമാലി സെമിയിൽ എത്തിയത്. (സ്കോർ 25-20, 24-26, 25-15, 22-25,15-11). ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിക്കുന്ന സെമി ഫൈനലിൽ ആതിഥേയരായ സെന്റ് തോമസ് കോളേജ് പാല, അങ്കമാലി ഡിപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയെ നേരിടും. ബുധനാഴ്ച രാവിലെ 7 മണിക്ക് നടക്കുന്ന മത്സരത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് സേക്രഡ് ഹാർട്ട് കോളേജ് തേവരയെ നേരിടും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.