വരന്തരപ്പിള്ളി: പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ടിൻ്റെ സഹോദരീ ഭർത്താവ് മുൻ വോളിബോൾ താരവും പരിശീലകനും ദേശീയ റഫറിയുമായ വരന്തരപ്പിള്ളി ചിറയത്ത് തെക്കൂടൻ ജോഫി ജോർജ് (55) നിര്യാതനായി. സംസ്കാരം ഇന്നു (27/09/2025) 3നു വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയിൽ.
ജില്ലാ, യൂണിവേഴ്സിറ്റി ടീമുകളിൽ അംഗമായിരുന്നു. കേരള ടീം പരിശീലകൻ, ഇന്ത്യൻ മാസ്റ്റേഴ്‌സ് ടീം അംഗം, ലോക മാസ്റ്റേഴ്‌സ് വനിത ടൂർണമെന്റിൽ ചാംപ്യന്മാരായ ഇന്ത്യൻ ടീമിൻ്റെ പരിശീലകൻ, അളഗപ്പനഗർ റെഡാന്റ്സ് വോളിബോൾ അക്കാദമി പരിശീലകൻ, ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വരന്തരപ്പിള്ളി ചിറയത്ത് തെക്കൂ ടൻ പരേതനായ ജോർജിൻ്റെ മകനാണ്. ഭാര്യ: മേഴ്സി ആൻ്റണി (രാജ്യാന്തര വോളിബോൾ താരം, സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി അംഗം). മക്കൾ: ജോ ജോഫി (ഖേലോ ഇന്ത്യ വോളിബോൾ കേരള ടീം ക്യാപ്റ്റൻ), ജോഫ് ജോഫി.
ജോഫി ജോർജിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ജോസ് കെ മാണി എം പി, കെ ഫ്രാൻസീസ് ജോർജ് എം പി, മാണി സി കാപ്പൻ എം എൽ എ, മോൻസ് ജോസഫ് എം എൽ എ തുടങ്ങിയവർ അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.