കോട്ടയം: കേരളാ വേലൻ ഏകോപന സമിതി (കെ.വി. ഇ എസ് ) പ്രഥമ സംസ്ഥാന സമ്മേളനം ഒക്ടോബർ 11, 12 തീയതികളിൽ കോട്ടയത്ത് നടക്കും. 11-ാം തിയതി 4.മണിയ്ക്ക് സമ്മേളനനഗറിൽ (തിരുനക്കര മൈതാനം )സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തും . 5.30 മണിയ്ക്ക് സംസ്ഥാന കൗൺസിൽ യോഗം തുടർന്ന് പട്ടികജാതി സമൂഹം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് ചർച്ച നടക്കും.
രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ 9.30 ന് ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ പ്രതിനിധി സമ്മേളനം പട്ടികജാതി- വർഗ്ഗ ക്ഷേമ വകുപ്പുമന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും കെ. രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തും . ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ റിപ്പോർട്ടും, ട്രഷറർ ആർ മുരളി കണക്കും അവതരിപ്പിക്കും . സുരേഷ് മൈലാട്ടുപാറ, കെ.വി. സത്യരാജൻ, അനീഷ് ചിത്രം പാട്ട് , കെ.ഇ. മണിയൻ , കെ. ശിവദാസൻ , അഡ്വ. ആശാമോൾ , സി . പുഷ്പലത , ശാലിനി വിനോദ് , ശരത്കുമാർ.പി.എസ്. തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് ഭരണസമിതി നെരത്തെടുപ്പിനും ഉച്ചഭക്ഷണത്തിനും ശേഷം 1.30 ന് തിരുനക്കര മൈതാനത്ത് ജാതി സെൻസസും,ക്രിമിലെയർ സുപ്രിം കോടതി വിധിയും വരാൻ പോകുന്ന വെല്ലുവിളിയും എന്ന വിഷയത്തിൽ സണ്ണി എം കപിക്കാട് നയിക്കുന്ന സെമിനാർ നടക്കും.
2.30 ന് ആയിരങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്ര നടക്കും. 3.30 ന് തിരുനക്കര മൈതാനത്ത് അംബേദ്കർ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സഹകരണ - ദേവസ്വം - തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ഫ്രാൻസിസ് ജോർജ്.. എം.പി, ജോസ് കെ മാണി എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുൻസിപ്പൻ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ബിജെപി ജില്ലാ പ്രസിഡണ്ട് എം. ലിജിൻ ലാൽ , ജോഷി പരമേശ്വരൻ, സുരേഷ് മൈലാട്ടുപാറ, കെ.കെ.ഹരിദാസൻ , പ്രെഫ. എൻ. വിജയൻ , ഡോ. മുരളീധരൻ , അജിത്ത് കുമാർ സി.എസ്, ഡി. എസ്. പ്രസാദ്, എ.വി. മനോജ്, അനിത രാജു , എൻ. മായ തുടങ്ങിയവർ പ്രസംഗിക്കും. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളിൽ പട്ടികജാതി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. കോട്ടയത്ത് നടന്ന സ്വാഗതസംഘം യോഗം സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി എസ് അജിത് കുമാർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ, സുരേഷ് മയിലാട്ടുപാറ, സംസ്ഥാന ഭാരവാഹികൾ, വിവിധ ഘടക സംഘടന നേതാക്കൾ എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.