Subscribe Us



ടോക്കണെടുത്തു മദ്യം വാങ്ങാനെത്തിയ ഉപഭോക്താവിനെ സർക്കാർ മദ്യ വിതരണ സ്ഥാപനത്തിലെ ജീവനക്കാർ പൂട്ടിയിട്ടു

പാലാ: ടോക്കണെടുത്തു മദ്യം വാങ്ങാനെത്തിയ ഉപഭോക്താവിനെ സർക്കാർ മദ്യ വിതരണ സ്ഥാപനത്തിലെ ജീവനക്കാർ പൂട്ടിയിട്ടതായി പരാതി.

പാലാ നെല്ലിയാനിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാലയിൽ 3.50തോടെ സംഭവം. ടോക്കൺ ലഭിച്ച ഉപഭോക്താവ് മദ്യ വിതരണശാലയിൽ എത്തി കാത്തു നിന്നു. 3.50തോടെ തങ്ങൾ ബില്ല് ക്ലോസ് ചെയ്തതായി ഉപഭോക്താവിനോട് പറഞ്ഞു. ഇതിനെ ഉപഭോക്താവ് ചോദ്യം ചെയ്തു. 5 മണി വരെ സമയം ഉണ്ടല്ലോ എന്നു ഉപഭോക്താവ് ചോദിച്ചപ്പോൾ ഒരു ഉദ്യോഗസ്ഥൻ തോളിൽ പിടിച്ചു തള്ളിയതായി ഉപഭോക്താവ് പരാതിപ്പെട്ടു. തുടർന്ന് ബിവറേജസ് കോർപ്പറേഷൻ എം ഡി, പാലാ പോലീസ് എന്നിവർക്കു ഉപഭോക്താവ് ടെലിഫോണിൽ പരാതി നൽകി.

Post a Comment

0 Comments