Subscribe Us



അൽസ്ഹൈമേഴ്സ് ദിനാചരണവും വെബിനാറും

 

പാലാ: ലോക അൽസ്ഹൈമേഴ്സ് ദിനത്തോടനുബന്ധിച്ച് ഡിമെൻഷ്യ കെയർ പാലായുടെ ആഭിമുഖ്യത്തിൽ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്  3 മുതൽ 4 വരെ പ്രഗത്ഭരായ ഡോക്ടർമാർ പങ്കെടുക്കുന്ന വെബിനാർ നടത്തുന്നു. മാഞ്ചസ്റ്റർ (യു.കെ.) കമ്യൂണിറ്റി ഓൾഡ് ഏജ് സൈക്യാട്രി, മെമ്മറി ക്ലിനിക് എന്നിവയുടെ മേധാവി

ഡോ.അരുൺരാജ് കൈമൾ വെബിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് അൽസ്ഹൈമേഴ്സ് രോഗനിർണയത്തിലെ ആധുനിക മുന്നേറ്റങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും. ഫാ.ജോസ് നെല്ലിക്കത്തെരുവിൽ അധ്യക്ഷത വഹിക്കും. ഡോ.നൈനാൻ കുര്യൻ (യു.കെ) കെ.സി.വർക്കിച്ചൻ, നാരായണൻ നമ്പൂതിരി കാരനാട്ട്‌, ട്രെസ്സി ജോൺ കൊട്ടുകാപ്പള്ളി, ഡി..സി .പി സെക്രട്ടറി സജിമോൻ തോമസ്, ഡോ.രാജു ഡി. കൃഷ്ണപുരം എന്നിവർ സംസാരിക്കും.

Post a Comment

0 Comments