Subscribe Us



നട്ടുച്ചയ്ക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ കവർന്നയാൾ പോലീസ് പിടിയിലായി

പാലാ : പാലാ ടൗണിൽ കട്ടക്കയം റൂട്ടിൽ പ്രവർത്തിക്കുന്ന മാസ് ചിക്കൻ സെൻ്ററിൽ നിന്നും 25000ത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതി പോലീസ് പിടിയിലായി. ചങ്ങനാശ്ശേരി ഫാത്തിമാപുരം  മുളയ്ക്കല്‍ നവാസ് (ഷാനവാസ്-30 ) ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഉടമയുടെ മൊബൈല്‍ ഫോൺ കവര്‍ന്നത്. ലോട്ടറി വില്പനക്കാരനെന്ന വ്യാജേനയെത്തിയാണ് തന്ത്രത്തില്‍ ഫോണ്‍ കവര്‍ന്നത്. കടയുടമ അകത്തേ മുറിയിലേയ്ക്ക് പോയ സമയത്ത് മേശപ്പുറത്തു നിന്ന് ഫോണെടുത്ത് പോവുകയായിരുന്നു. 

ചങ്ങനാശേരിയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. മോഷ്ടിച്ച ഫോൺ 3000 രൂപയ്ക്ക് രാമപുരത്ത് വില്പന നടത്തി മദ്യപിച്ചിരുന്നു. 
സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പാറ നിരപ്പേൽ ഭാഗത്ത് നിന്ന് പ്രതി പിടിയിലായത്. പാലാ സി.ഐ.അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതിയെ പിടികൂടിയത്. 

Post a Comment

0 Comments