Subscribe Us



ജി.എസ്.ടി. റിട്ടേണ്‍ ഒരു ''ഇന്ത്യന്‍ അപാരത'' തന്നെ


തോമസ് മാത്യു, ജി.എസ്.ടി പ്രാക്ടീഷണര്‍

2017 ജൂലൈ മാസം ഇന്ത്യാ മഹാരാജ്യത്ത് നടപ്പിലാക്കിയ ജി.എസ്.ടി. എന്ന നികുതി സമ്പ്രദായം മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ റിട്ടേണുകള്‍ക്കു സ്ഥിരമായ ഒരു പ്ലാറ്റ്‌ഫോം സര്‍ക്കാരിനു കെണ്ടത്താനായിട്ടില്ല. ഏതാണ്ട് 60 ല്‍പ്പരം നോട്ടിഫിക്കേഷനുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്നത്. ഈ കോവിഡ് മാഹാമാരിസമയത്ത് പുതിയ ഓരോ പരീക്ഷണങ്ങളുമായി ജി.എസ്.ടി. റിട്ടേണ്‍ പരിഷ്‌കരിച്ചിരിക്കുന്നു.

ഓരോ വ്യാപാരിയും ഏതെങ്കിലും ഒരു ടാക്‌സ് പ്രാക്ടീഷണര്‍/കണ്‍സള്‍ട്ടന്റുമാര്‍ മുഖേനയാണ് റിട്ടേണുകള്‍ ഫയല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യഥാസമയം ജി.എസ്.ടി. സൈറ്റ് ഇപ്പോള്‍ ലഭ്യമല്ലാത്ത അവസ്ഥയിലാണ്. അടയ്ക്കുന്ന തുക സൈറ്റില്‍ ക്രെഡിറ്റ് ആകുന്നില്ല. അതുമൂലം ഓരോ റിട്ടേണുകളും ഫയല്‍ ചെയ്യുവാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നു. 2B എന്ന പുതിയ ഡേറ്റാ കൂടി ഇപ്പോള്‍ ജി.എസ്.ടി. പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കേണ്ട ഉത്തരവാദിത്വവും പ്രാക്ടീഷണര്‍മാര്‍ക്കു തന്നെ. 2B പ്രകാരം റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യുന്ന ഒരു വ്യാപാരിക്ക് വന്‍ തുക നികുതിബാധ്യതയായി മാറുന്നു. ഉദാഹരണത്തിന് ഒരു പത്തു ലക്ഷം രൂപ നികുതിയിനത്തില്‍ സര്‍ക്കാരില്‍നിന്നും അര്‍ഹമായ ടാക്‌സ് ക്രഡിറ്റ് ഉണ്ടെന്നു കരുതുക. അതവിടെ നില്‍ക്കട്ടെ - നിങ്ങള്‍ ഈ മാസം പത്തു ലക്ഷവും കൂടാതെ അധികമായി വരുന്ന ടാക്‌സ് കുടിശ്ശികയും കൂടി ചേര്‍ത്ത് അടച്ച് ഈ മാസത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുക.  എന്തൊരു വിരോധാഭാസം.

നിലവില്‍ ജി.എസ്.ടി. നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്കു കൊടുക്കുവാന്‍ കേന്ദ്രത്തിനു സാധിച്ചിട്ടില്ല. ഈ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഈ തുക വ്യാപാരികളില്‍നിന്നു പിരിച്ചെടുക്കും.

ഇതിനെല്ലാം ഒരു ശാശ്വതപരിഹാരം കാണണമെങ്കില്‍ പ്രിയപ്പെട്ട വ്യാപാരിസുഹൃത്തുക്കളെ നിങ്ങളും കൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഞങ്ങള്‍ പ്രാക്ടീഷണര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുവാനും സമൂഹത്തെ ബോധ്യപ്പെടുത്താനുമുള്ള ബാധ്യതയുണ്ട്. അതുകൊണ്ടു മാത്രം.

PHONE: 9387620871


Post a Comment

0 Comments