പാലാ: കുരിശിനെ അവഹേളിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരും, സര്‍ക്കാര്‍ സംവിധാനങ്ങളും അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും സംയമനം ബലഹീനതയായി ആരും കാണരുതെന്നും കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാട്ടം നടത്തിയ പൂഞ്ഞാറിലെ പുല്ലേപാറയില്‍ ഭാരവാഹികളോടൊപ്പം സന്ദര്‍ശനം നടത്തുകയായിരുന്നു പ്രസാദ് കുരുവിള.
സംസ്ഥാനത്ത് കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിക്ക് സമീപം കക്കടാംപൊയില്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ആസൂത്രിതമെന്ന് തോന്നിക്കുംവിധം സമാന സംഭവങ്ങള്‍ ചിത്രീകരിച്ച് നവമാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്യുകയാണ് ഇക്കൂട്ടര്‍. ഈ നടപടി പ്രകോപനം പ്രതീക്ഷിച്ചുതന്നെയാണ്. പോലീസ് അലംഭാവം കാണിക്കരുത്. കുരിശെന്നത് കോണ്‍ക്രീറ്റ് സ്ട്രക്ചര്‍ അല്ല. ക്രൈസ്തവ വിശ്വാസികളുടെ പരിശുദ്ധമായ വിശ്വാസമാണ്.
സാമൂഹ്യദ്രോഹികളുടെ സാമര്‍ത്ഥ്യം കാണിക്കല്‍ ഒരു വിശ്വാസങ്ങളുടെയും നെഞ്ചത്ത് ചവിട്ടിയാകരുത്. ആര്‍ക്കും കയറി കൂത്താടാനുള്ളതല്ല കുരിശും വിശ്വാസങ്ങളും. ക്രൈസ്തവര്‍ ഒരു പ്രകോപനങ്ങളിലും പെട്ടുപോകുന്നവരല്ല. എന്നാല്‍ ഇത് ബലഹീനതയായി ആരും കാണണ്ട. മതേതരത്വം വീമ്പിളക്കുമ്പോഴും മതസൗഹാര്‍ദ്ദം എങ്ങനെ തകര്‍ക്കാമെന്ന് ഒരു കൂട്ടര്‍ ഗവേഷണം നടത്തുകയാണ്. മറ്റേതെങ്കിലും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയിരുന്നെങ്കില്‍ നാട്ടില്‍ കലാപം പൊട്ടിപ്പുറപ്പെടില്ലായിരുന്നോ. അതാണ് ക്രൈസ്തവീകത. ആയതിനാല്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കക്കടാംപൊയിലിലെയും, പൂഞ്ഞാറിലെയും പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനിരയായ കുരിശുള്‍പ്പെടുന്ന പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ വികാരി ഫാ. മാത്യു കടുകുന്നേലുമായും സംഘം സംസാരിച്ചു.
ജോസ് ഫ്രാന്‍സീസ്, എം.ജെ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, കുട്ടിച്ചന്‍ ഞരളക്കാട്ട്, സായു ജോസഫ്, പൊന്നു ഫ്രാന്‍സിസ്, നവീന്‍ കുര്യന്‍ എന്നീ നേതാക്കളും സംഘത്തിലുണ്ടായിരുന്നു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.