പാലാ: പാലാ ബൈപാസിൻ്റെ അപാകത പരിഹരിക്കാൻ 9 കോടി 57 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കഴിഞ്ഞ സെപ്തംബർ 26 പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അക്കൗണ്ടിൽ തുക സർക്കാർ നിക്ഷേപിച്ചു. തുടർന്ന് 28 നു കോട്ടയം ജില്ലാ കളക്ടറുടെ അക്കൗണ്ടിലേയ്ക്ക് തുക മാറ്റിയിട്ടുണ്ട്.
റീച്ച് ഒന്നും സിവിൽ സ്റ്റേഷൻ മുതൽ വൈക്കം റോഡ് വരെയും തുടർന്നു മരിയൻ ജംഗ്ഷൻ വരെയുള്ള ഭാഗം റീച്ച് രണ്ടുമാണ്. റീച്ച് ഒന്ന് മീനച്ചിൽ എൽ എ തഹസീൽദാരുടെ കീഴിലും റീച്ച് രണ്ട് കോട്ടയം എൽ എ തഹസീൽദാരുടെ കീഴിലുമാണ്. ഇവിടുത്തെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് തുക സ്ഥലമുടമകൾക്കു ലഭ്യമാക്കും. കാലതാമസം ഒഴിവാക്കി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മരിയൻ സെൻറർ ഭാഗത്തെ സ്ഥലമുടമയ്ക്ക് പഴയ തുക ഉൾപ്പെടെ രണ്ടു കോടിയിൽപരം രൂപ നഷ്ടപരിഹാരമായി ലഭ്യമാകും.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.