Subscribe Us



ഒരു വർഷം നീണ്ടു നിൽക്കുന്ന കെ ആർ നാരായണൻ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി

പാലാ: കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി. ഇതിൻ്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ മോൻസ് ജോസഫ് എം എൽ എ പുറത്തിറക്കി. കെ ആർ നാരായണൻ ജന്മശതാബ്ദിയോടനുബന്ധിച്ചു സംഘടിപ്പിച്ച  അനുസ്മരണ അനുസ്മരണ ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്.

വിശ്വപൗരനായിരുന്ന കെ ആർ നാരായണൻ തലമുറകൾക്കു പ്രചോദനമാണെന്നു മോൻസ് ജോസഫ് പറഞ്ഞു. കറപുരളാത്ത വ്യക്തി ജീവിതത്തിൻ്റെ ഉടമയായിരുന്നു കെ ആർ നാരായണൻ. എളിമയുടെയും ലാളിത്യത്തിൻ്റെയും സമാനതകളില്ലാത്ത ചരിത്രമാണ് അദ്ദേഹത്തിൻ്റേതെന്നും മോൻസ് ചൂണ്ടിക്കാട്ടി. ജന്മനാടിനോട് അദ്ദേഹം അഗാധമായ സ്നേഹ ബന്ധം പുലർത്തിയിരുന്നു.  എവിടെയും ഒരു മലയാളിയായി അറിയപ്പെടുന്നതിൽ അദ്ദേഹം അഭിമാനിച്ചിരുന്നു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.  വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി സാബു എബ്രാഹം, ബേബി സൈമൺ, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
പെരുന്താനത്തെ കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. സ്മൃതിമണ്ഡപം നവീകരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചതായി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷേർളി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ദിവാകരൻ, മെമ്പർ മോളി ലൂക്ക, പഞ്ചായത്ത് മെമ്പർ പി എൽ എബ്രാഹം, ഫൗണ്ടേഷൻ ഭാരവാഹികളായ എബി ജെ ജോസ്, ഡോ സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, കെ ആർ നാരായണൻ്റെ ബന്ധുക്കളായ സീതാലക്ഷ്മി, വാസുക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments