പാലാ: നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം ഡിസ്ക്കൗണ്ട് സെയിൽ നടത്തിയ ഇടപ്പറമ്പിൽ ടെക്സ്റ്റൈൽസ് ജനരോഷത്തെത്തുടർന്നു അധികൃതർ അടപ്പിച്ചു. ജീവനക്കാർക്കു പരിശോധന നടത്തിയ ശേഷമായിരിക്കും തുറക്കുക എന്നും അറിയുന്നു.
വൈകിട്ട് അഞ്ചരയോടെയാണ് നടപടിയുണ്ടായത്. കടയടയ്ക്കാൻ നഗരസഭാധികൃതർ പറഞ്ഞുവെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് കട അടയ്ക്കാതിക്കുകയായിരുന്നു. കട അടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നു അധികൃതർ പറയുകയായിരുന്നു. സാനിറ്റേഷൻ നടത്തി എന്നു പറഞ്ഞു തടി തപ്പാനും ശ്രമം നടന്നിരുന്നു.
സ്റ്റേഡിയം ജംഗ്ഷനിലെ കടുതോടിൽ മാർക്കറ്റിൽ കോവിഡ് പരിശോധന കഴിഞ്ഞ് വന്നു സാധനം വാങ്ങിയ ബംഗാളികൾക്കു പിന്നീട് കോവിഡ് സ്ഥിരീകരിച്ച ഉടനെ കട അടപ്പിച്ചിരുന്നു. പലയിടങ്ങളിലും പ്രാഥമിക സമ്പർക്കത്തിൻ്റെ പേരിൽ 15 ദിവസത്തോളം കടകൾ അടപ്പിച്ചിട്ടിരുന്നത് ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ പ്രതിഷേധം ഉയർത്തിയത്. ഇതേത്തുടർന്നു നഗരസഭാ സെക്രട്ടറി കർശന നിർദ്ദേശം നൽകിയതോടെയാണ് ഉടമ ഷട്ടറിട്ടത്.
ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച ഇടപ്പറമ്പിൽ ടെക്സ്റ്റൈൽസ് ആളെ ആകർഷിക്കാൻ ഡിസ്ക്കൗണ്ട് സെയിൽ ആരംഭിച്ചിരുന്നു. ഡിസ്ക്കൗണ്ടിനെത്തുടർന്നു കടയിൽ തിരക്ക് വർദ്ധിച്ചു. ഇവിടെ നിന്നും എത്തുന്ന ഉപഭോക്താക്കൾ മൂലം മറ്റു വ്യാപാരികളും ഭീതിയിലായിരുന്നു.
സ്ഥാപനത്തിൽ കോവിഡ് സ്ഥിരീകരിച്ചാലും ഉടനടി അടച്ചിടേണ്ട എന്ന സർക്കാർ നയത്തിൻ്റെ മറവിലാണ് സ്ഥാപനം തുറന്നു പ്രവർത്തിച്ചത്. ഇതിൽ പാലായിൽ ആശങ്ക പടർന്നു. ഇവിടെ നാലു ജീവനക്കാർക്കാണ് കോവിഡ്. പാലാ, പൂഞ്ഞാർ തെക്കേക്കര, മീനച്ചിൽ, പൂഞ്ഞാർ സ്വദേശികളാണിവർ.
തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങൾക്കു 30 മുതൽ 70 വരെ ശതമാനം കിഴിവെന്ന വർഷങ്ങൾ പഴക്കമുള്ള ബാനർ കെട്ടിവച്ചാണ് ആളുകളെ ആകർഷിച്ചത്.
സ്ഥാപനത്തിലെ ജീവനക്കാരടക്കം ആശങ്കയിലായിരുന്നു. ജോലി നഷ്ടപ്പെടുമെന്ന സാഹചര്യം ഉള്ളതിനാലാണ് ഇവർ ജോലിക്കെത്തിയിരുന്നതെന്ന് പറയപ്പെടുന്നു. നടപടി വന്നതോടെ ഇവരും ആശ്വാസത്തിലാണ്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.