Subscribe Us



അഡ്വ ഷോണ്‍ ജോര്‍ജ്ജ് പൂഞ്ഞാർ ഡിവിഷനിൽ ജനവിധി തേടും

കോട്ടയം : മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകശക്തിയെന്ന് തെളിയിക്കാന്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടുന്ന കേരള ജനപക്ഷം സെക്കുലര്‍ ത്രിതലപഞ്ചായത്ത് ആദ്യഘട്ടം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. 

പൂഞ്ഞാര്‍ ജില്ലാപഞ്ചായത്ത് ഡിവിഷ നില്‍ പി സി ജോര്‍ജ്ജ് എം എല്‍ എയുടെ മകനും യുവജനപക്ഷം നേതാവുമായ അഡ്വ ഷോണ്‍ ജോര്‍ജ്ജിനെയാണ് പാര്‍ട്ടി ഇത്തവണ മല്‍സര രംഗത്തിറക്കുന്നത്. 20 വര്‍ഷമായി  വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വ ഷോണ്‍ ജോര്‍ജ്ജ് ഇതാദ്യമായാണ് മല്‍സരരംഗത്ത് എത്തുന്നത്. 

മീനച്ചില്‍ അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്‍റായ അദ്ദേഹം തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ 33 വര്‍ഷത്തിനിടയില്‍ ആദ്യമായി  കെ എസ് സിയുടെ സ്ഥാനാര്‍ത്ഥിയായി  യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. അവിഭക്ത കേരളാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥിവിഭാഗത്തിന്‍റെ  തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, യുവജന ജനപക്ഷം സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.2011ലെ  ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിൽ കേരള  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡയറക്ടർ ആയിരുന്നു.

Post a Comment

0 Comments