Subscribe Us



സാംസ്‌കാര മുന്നേറ്റത്തിന് ഗ്രന്ഥശാലകള്‍ അനിവാര്യം: മാണി സി കാപ്പന്‍

രാമപുരം: ഗ്രാമങ്ങളിലെ ഗ്രന്ഥശാലകള്‍ നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് അനിവാര്യമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. കൊണ്ടാട് പ്രോഗ്രസ്സീവ് പബ്ലിക്ക് ലൈബ്രറിയുടെയും റീഡിങ്ങ് റൂമിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഴയ തലമുറയില്‍ സജീവമായിരുന്ന വായനയോട് പുതുതലമുറ അകലം പാലിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ യുവാക്കള്‍ക്ക് ഇത്തരം ഗ്രന്ഥശാലകള്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീനിവാസ് ശ്രീഹരി, ഡോ. സിന്ധുമോള്‍ ജേക്കബ്, റോയി ഫ്രാന്‍സീസ്, അഡ്വ ബിജു പുന്നത്താനം, എം റ്റി ജാന്റീഷ്, എം പി കൃഷ്ണന്‍ നായര്‍, സി റ്റി രാജന്‍, എം കെ ശിവരാമന്‍ നായര്‍ പാറയ്ക്കത്തൊട്ടിയില്‍, ജെന്‍സി ഏലിയാസ്, ഷിജു തോമസ്, കെ എന്‍ കെ ആചാരി, ഷാജി തോമസ് മുതുവല്ലൂര്‍, എസ് സുധീര്‍ കൊച്ചുപറമ്പില്‍, വി ഷാജി ഇല്ലിമൂട്ടില്‍, ബൈജു മുണ്ടപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments