Subscribe Us



പാലായിൽ ആകാശത്ത് അജ്ഞാത വെളിച്ചം; ജനങ്ങളിൽ ആശങ്ക

പാലാ: ആകാശത്ത് അജ്ഞാത വെളിച്ചം പ്രത്യക്ഷപ്പെട്ടു. രാത്രി ഒൻപതുമണിയോടെയാണ്  ഇത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത് ഇതേത്തുടർന്ന് ആളുകളിൽ ആശങ്ക ഉടലെടുത്തു. ഒരേ സമയം നിരവധി ഇടങ്ങളിലാണ് ആകാശത്ത് അജ്ഞാത വെളിച്ചം കാണപ്പെട്ടത്. ഇത് ഇപ്പോഴും തുടരുകയാണ്.

ടോർച്ച് വെളിച്ചം പോലെ ആകാശത്ത് വെളിച്ചം വന്ന് പല തവണ കറങ്ങി പോകുകയാണ്. ഒന്നിലേറെ ടോർച്ചിൽ നിന്നുള്ള വെളിച്ചമാണ്  വ്യാപകമായി കാണപ്പെടുന്നത്.

പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പനയ്ക്കപ്പാലം, മൂന്നാനി, കൊച്ചിടപ്പാടി, മുരിക്കുംപുഴ, ഇടനാട്, രാമപുരം തുടങ്ങിയ മേഖലകളിൽ വെളിച്ചം ദൃശ്യമാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. അറിയുന്നവർ അറിയുന്നവർ ഫോണിൽ വിളിച്ചു പറയുമ്പോൾ അതതു സ്ഥലത്ത് കാണപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. ഇലക്ട്രിക്കൽ ലൈറ്റ് വെളിച്ചം ഇല്ലാതെ ആകാശത്ത് നോക്കിയാൽ ഈ അജ്ഞാത വെളിച്ചം കാണാം. ഇതിനു മുമ്പ് ഇതേ പോലെ വെളിച്ചം കണ്ടതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.

സാധാരണ ആഘോഷങ്ങൾക്കു ലേസർ രശ്മികൾ ഉപയോഗിക്കാറുണ്ടെങ്കിലും അത് അയയ്ക്കുന്ന സ്ഥലം മുതൽ ശക്തമായ വെളിച്ചം കാണിക്കും. ഇത് തൊട്ടടുത്തു നിന്നും ഉള്ളതായി കാണിക്കുകയും വെളിച്ചത്തിൻ്റെ കാഠിന്യം കുറവുമാണ്. ലേസർ രശ്മികൾ പ്രസരിക്കുമ്പോൾ കുറെയധികം ദൂരത്തിൽ പോകാറുണ്ടെങ്കിലും ഇത്രയധികം സ്ഥലങ്ങളിൽ ദൃശ്യമാകാറില്ല. ദുരൂഹമായ വെളിച്ചത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന് ആളുകൾ ആവശ്യപ്പെടുന്നു. വെളിച്ചം കാണപ്പെട്ട വിവരം വ്യാപകമായി പ്രചരിച്ചതോടെ ആളുകൾ വിവിധ സ്ഥലങ്ങളിൽ ഇത് കാണുന്നുണ്ട്. ഇതോടെ ആളുകൾ ആശങ്കയിലാണ്.

Post a Comment

1 Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.