Subscribe Us



മലയാളി നഴ്സ് അമേരിക്കയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചു

ന്യൂജേഴ്സി (അമേരിക്ക) : മലയാളി നഴ്സ് അമേരിക്കയിൽ  കോവിഡ് വാക്സിൻ സ്വീകരിച്ചു. പാലാ പ്രവിത്താനം ഈഴാറാകത്ത് ചന്ദ്രൻകുന്നേൽ മീനാ സാഹു ആണ് ന്യൂജേഴ്സിയിൽ അവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചത്. 

ഇന്നലെയാണ് വാക്സിൻ എടുത്തത്. അടുത്ത ഡോസ് 21 ദിവസത്തിനുശേഷം നൽകും. അമേരിക്കയിൽ ആദ്യം നഴ്സുമാർക്കാണ് വാക്സിൻ നൽകുന്നത്. തുടർന്നു ഡോക്ടർമാർക്കു നൽകും. മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളതിനാൽ വാക്സിൻ സൗജന്യമാണെന്ന് മീനാ സാഹു 'പാലാ ടൈംസി'നോട് പറഞ്ഞു.

Post a Comment

0 Comments